02:48am 07 November 2026
NEWS
വാഖ് വനിത വിങ്- ഇൽഹാം-2025 ശ്രദ്ധേയമായി
24/02/2025  04:09 PM IST
വാഖ് വനിത വിങ്- ഇൽഹാം-2025 ശ്രദ്ധേയമായി

ദോഹ: ഇൽഹാം- 2025 എന്ന പേരിൽ വാഖ് ലേഡീസ് വിംഗ് വനിതകൾക്കായി സംഘടിപ്പിച്ച എഡുക്കേഷണൽ ആൻഡ് മോട്ടിവേഷൻ പ്രോഗ്രാം ശ്രദ്ധേയമായി. ദോഹയിലെ ഭാരത് റസ്റ്റോറൻ്റിൽ വെച്ച് പ്രോഗ്രാം അൽ ഹാദി മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടറും സാമൂഹ്യ പ്രവർത്തകയുമായ ഡോ. റാഷ സുലൈമാൻ ഉദ്ഘാടനം ചെയ്തു. വാഖ് വനിത വിംഗ് പ്രസിഡൻ്റ് നജ ജൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷബാന ദിൽഷാദ് സ്വാഗതവും ജാസ്മിൻ ഫായിസ് നന്ദി പ്രകടിപ്പിച്ചു.

ആദ്യ സെഷനിൽ, ഇന്റർവെൽ ലേർണിംഗ് പ്ലാറ്റ്ഫോം മാനേജിംഗ് ഡയറക്ടർ ഒ.കെ. സനാഫിർ, AI എക്സ്പർട്ട് മുസ്തഫ സൈതലവി എന്നിവർ ചേർന്ന് *‘സ്മാർട്ട് മാം വേർഷൻ 2.5’ എന്ന തലക്കെട്ടിൽ വനിതകൾക്കായി നിർമ്മിത ബുദ്ധിയുടെ സാധ്യതകളെക്കുറിച്ചും ഉപയോഗങ്ങളെക്കുറിച്ചും അവബോധം നൽകുന്ന ക്ലാസും എ.ഐ ടൂളുകളെക്കുറിച്ചുള്ള ട്രെയിനിംഗ് പ്രസൻ്റേഷനും നടത്തി. ഒന്നര മണിക്കൂർ നീണ്ടുനിന്ന സെഷൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ത്രീകൾക്കും കുട്ടികൾക്കും എങ്ങനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താം എന്ന് വിശദീകരിക്കുന്നതായിരുന്നു.

രണ്ടാം സെഷനിൽ, ദോഹയിലെ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ നജ്ല ആസാദ് ‘ബെറ്റർ ഓർ പെർഫെക്ട് ’ എന്ന വിഷയത്തിൽ സംസാരിച്ചു. ഇൻററാക്ടീവ് രീതിയിൽ നടത്തിയ ഈ സെഷൻ വളരെ ക്രിയാത്മകവും വനിതകൾക്ക് ആത്മവിശ്വാസം പകരുന്നതുമായിരുന്നു.

തുടർന്ന്, കഴിഞ്ഞ ദിവസം വിട പറഞ്ഞ വാഖ് രക്ഷാധികാരിയും ദോഹയിലെ സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്ന ശ്രീ. കെ. മുഹമ്മദ് ഈസയെ അനുസ്മരിച്ചുള്ള ട്രിബ്യൂട്ട് വീഡിയോ വാഖ് പ്രസിഡൻ്റ് ടി.പി. അക്ബർ റിലീസ് ചെയ്തു. തുടർന്ന് ഈസക്കയുടെ മരു മകൻ ആസാദ് അബ്ദുൽ റഹ്മാൻ (ടെക്നിക്കൽ ലീഡ്-ദോഹ ബാങ്ക് ) സംസാരിച്ചു.  

വാഖ് വനിത വിംഗ് സംഘടിപ്പിച്ച വെയ്റ്റ് ലോസ് ചലഞ്ചിൽ വിജയിയായ ആരിഫ സിദ്ധിഖിന് പരിപാടിയിൽ വെച്ച് വാഖ് സെക്രട്ടറി ഷബീറലി വാഴക്കാട് സമ്മാനവും, സിദ്ധിഖ് വട്ടപ്പാറ ട്രോഫിയും കൈമാറി.

ട്രെയിനിംഗ് സെഷൻ പൂർത്തിയാക്കിയവർക്ക് വാഖ് വനിത വിംഗ് ഭാരവാഹികളായ നജീന വയ്യൂം, ഹഫ്സി ഫയാസ്, നസ്ല  നിയാസ്, ഷംല ഷമീം, ഷാഹിന നിസാർ, ജസ്ന ഫവാസ്, ഷിംന റഹ്മത്ത് എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.  
ഷാന ആബിദ് പരിപടിയിൽ ആങ്കറിംഗ് കർമ്മം നിർവ്വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img